അ​​ന്താ​​രാ​​ഷ്‌​​ട്ര യോ​​ഗാ​​ദി​​നം ഇ​​ന്ന് ആ​​ച​​രി​​ക്കും. രാ​​ജ്യ​​ത്തെ വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ ഇ​​ന്നു വി​​പു​​ല​​മാ​​യ ച​​ട​​ങ്ങു​​ക​​ൾ ന​​ട​​ക്കും. ക​​ർ​​ണാ​​ട​​ക​​യി​​ലെ മൈ​​സൂ​​രു​​വി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി മെ​​ഗാ യോ​​ഗ അ​​ഭ്യാ​​സ​​ത്തി​​നു നേ​​തൃ​​ത്വം ന​​ല്കും.15,000 പേ​​ർ പ​​ങ്കെ​​ടു​​ക്കു​​മെ​​ന്നു സം​​ഘാ​​ട​​ക​​ർ അ​​റി​​യി​​ച്ചു. എ​​ട്ടാ​​മ​​ത് അ​​ന്താ​​രാ​​ഷ്‌​​ട്ര യോ​​ഗാ​​ദി​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി രാ​​ജ്യ​​ത്ത് 75,000 സ്ഥ​​ല​​ങ്ങ​​ളി​​ൽ യോ​​ഗാ പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.