നാൽപതിനോട് അടുക്കുന്ന നയൻതാര എങ്ങിനെ കുടുംബ ജീവിതം നയിക്കാനാണ്? എങ്ങിനെ കുട്ടികളുണ്ടാവും? നയൻതാരക്കെതിരെ മോശം വാക്കുകളുമായി ഡോക്ടറുടെ കമന്റ്; രൂക്ഷ വിമർശനവുമായി ഗായിക ചിന്മയി

ചെന്നൈ: വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ചയായെങ്കിലും ഇപ്പോഴും വാർത്താ കോളങ്ങളിൽ നിറഞ്ഞ് നില്ക്കുകയാണ് നയൻസ്- വിക്കി കല്യാണ മാമാങ്കം ഇപ്പോഴും സിനിമ കോളങ്ങളിലെ പ്രധാന ഹെഡ്ലൈൻ താരവിവാഹം തന്നെയാണ്.വിവാഹ വേളയിൽ ആശംസകൾക്ക് ഒപ്പം തന്നെ പരാമർശങ്ങളും മോശം കമന്റുകളും സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിരുന്നു.

ഇപ്പോഴിത നയൻതാരയ്‌ക്കെതിരെ ഉയർന്നു വന്ന ഒരു മോശം കമന്റിന് ഗായിക ചിന്മയി നൽകിയ മറുപടിയാണ് വൈറലായിരിക്കുന്നത്.

‘അഭിനയത്തിൽ നയൻതാരയ്ക്കുള്ള കഴിവിനെ കുറിച്ച്‌ എനിക്ക് യാതൊരു എതിർ അഭിപ്രായവും ഇല്ല. അവരുടെ കഴിവിനെ ഞാൻ ബഹുമാനിയ്ക്കുന്നു. അമ്മൂമ്മയുടെ വയസ്സിൽ കല്യാണം കഴിച്ച്‌ കുട്ടികളുണ്ടാക്കാനുള്ള ഈ തീരുമാനം വലിയ തെറ്റാണ്. നാൽപതിനോട് അടുക്കുന്ന നയൻതാര എങ്ങിനെ കുടുംബ ജീവിതം നയിക്കാനാണ്. എങ്ങിനെ കുട്ടികളുണ്ടാവും. ഇതിന് നയൻതാരയെ ഐവിഎഫ് സെന്ററുകൾ സഹായിക്കേണ്ടി വരും’ എന്നായിരുന്നു ഒരു ഡോക്ടറുടെ കമന്റ്. ഇതിനാണ് ചിന്മയി മറുപടി നൽകിയത്.

‘നമ്മൾ മെഡിക്കൽ കോളേജുകളിലെ ലിംഗവിവേചനത്തെ കുറിച്ചും സ്ത്രീ ഡോക്ടർമാരും ശസ്ത്രക്രിയാ വിദഗ്ധരും അഭിമുഖീകരിക്കുന്ന ലിംഗവിവേചനത്തെക്കുറിച്ചും സോഷ്യൽ മീഡിയയിലൂടെ സംസാരിയ്ക്കുന്നു, അതിനിടയിലാണ് ഒരു ഡോക്ടറുടെ ഈ കമന്റ് ശ്രദ്ധയിൽ പെട്ടത്. ഒരു നടി വിവാഹിതയായി, അതിന് ഈ ഗംഭീര ഡോക്ടർ ഉടൻ തന്നെ ഇങ്ങനെ ഒരു കമന്റ് ഇടുന്നു’ ഇത്തരം പ്രൊഫസർമാർക്കിടയിൽ നിന്ന് പഠിച്ചുവരുന്ന പെൺ ഡോക്ടർമാർക്ക് ഒരു പുരസ്‌കാരം കൊടുക്കണം’ ചിന്മയി കുറിച്ചു.ട

താരത്തിന്റെ വാക്കുകളെ പിന്തുണച്ച്‌ കൊണ്ട് നിരവധി പേർ രംഗത്ത് എത്തിയിരുന്നു. സംഭവം വിവാദമായതോടെ നയൻതാരയോടും വിഘ്നേഷ് ശിവനോടും മാപ്പ് പറഞ്ഞ് ഡോക്ടർ രംഗത്ത് എത്തിയിരുന്നു. താനൊരു നയൻതാര ഫാനാണെന്നും തന്റെ ആകൂലതയാണ് പങ്കുവെച്ചതെന്നുമായിരുന്ന മാപ്പ് അപേക്ഷിച്ച്‌ കൊണ്ട് ഡോക്ടർ കുറിച്ചത്. കൂടാതെ താൻ ചിന്മയി പറയുന്നത് പോലെ താനൊരു വില്ലനല്ലെന്നും ഡോക്ടർ കുറിപ്പിൽ പറയുന്നു.

Advertisement