ഡെറാഡൂണ്‍.ഉത്തരാഖണ്ഡിൽ തീർത്ഥാടകരുടെ ബസ് മറിഞ്ഞ് 25 മരണം.മധ്യപ്രദേശിൽ നിന്നുള്ള തീർഥാടകരാണ് മരിച്ചത്.
പൊലീസും ദുരന്ത നിവാരണ സേനയും സ്ഥലത്തത്തി.പരിക്കേറ്റ 5 പേരെ ആശുപത്രിയിലേക്ക് മാറ്റി. ഉത്തരകാശിക്കും ഡെറാഡൂണിനും ഇടയിലുള്ള ഡംതയിലാണ് സംഭവം
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.പരിക്കേറ്റവർക്ക് 50000 രൂപ നൽകും

രക്ഷാപ്രവർത്തനം നേരിട്ട് ഏകോപിച്ച് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി.സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രാഹുൽ ഗാന്ധിയും ദു:ഖം രേഖപ്പെടുത്തി