ജമ്മു.ശ്രീനഗർ വിമാനത്താവളത്തിൽ ഇന്ന് ജമ്മുകാഷ്മീർ വിടാനുള്ള തദ്ദേശവാസികളുടെ തിക്കും തിരക്കും ആയിരുന്നു. സമീപകാലത്ത് എങ്ങും ഇങ്ങനെ ഒരു സാഹചര്യം ജമ്മുകാശ്മീരിൽ ഉണ്ടായിട്ടില്ല. പാലായനം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകും എന്നതാണ് ലഭ്യമാകുന്ന സൂചനകളും.

മോഹന്‍പുര ജില്ലയിൽ പ്രവർത്തിയ്ക്കുന്ന ബാങ്കിന്റെ മാനേജരായ വിജയ്കുമാറിനെ ആണ് ഇന്ന് രാവിലെ ഭീകരർ വെടിവച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാജസ്ഥാന്‍ സ്വദേശിയാണ് വിജയ്കുമാർ. ബാങ്കിലേക്ക് വരുന്ന വഴി ഭീകരര്‍ വിജയ്കുമാറിന് നേരെ വെടിവെക്കുകയായിരുന്നുവെന്ന് കശ്മീര്‍ പോലീസ് ട്വിറ്റ് ചെയ്തു.

രണ്ട് ദിവസത്തിനിടെ സമാനമായ രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ ദിവസംസ്‌കൂള്‍ ടീച്ചര്‍ കശ്മീരില്‍ വെടിയേറ്റ് മരിച്ചിരുന്നു. നിലവിലുള്ള അവസ്ഥ ഭീതിജനകമാകുന്ന അവസ്ഥയിൽ സാഹചര്യം കേന്ദ്രസർക്കാർ വിലയിരുത്തി. ആഭ്യന്തര മന്ത്രി അമിത് ഷാ യുടെ നേത്യത്വത്തിൽ ചേർന്ന യോഗം ജമ്മുകാശ്മീരിലെ സുരക്ഷാ കൂടുതൽ കർശനമാക്കാൻ തിരുമാനിച്ചു.

വരും ദിവസങ്ങളിൽ കൂടുതൽ അർദ്ധസൈനികരെ ജമ്മുകാശ്മീരിൽ വിന്യസിയ്ക്കും. അനിഷ്ട സംഭവങ്ങള്‍ ആവർത്തിയ്ക്കുന്ന സാഹചര്യത്തിൽ നിരവധി ആളുകൾ പ്രതിഷേധവുമായും രംഗത്ത് എത്തി. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തരവും ശക്തവുമായ നടപടി വേണം എന്ന് ആവശ്യപ്പെട്ട് ഇവർ വിവിധ ഇടങ്ങളിൽ പ്രതിഷേധിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സർക്കാരിന്റെ ത് നിസംഗത ആണെന്ന് കുറ്റപ്പെടുത്തി.