മുംബൈ.അഭ്യൂഹങ്ങൾ അവസാനിപ്പിച്ച്‌, തന്റെ ജീവിതത്തിലെ പുതിയ അദ്ധ്യായം വെളിപ്പെടുത്തി സൗരവ് ഗാംഗുലി രംഗത്ത് വന്നു.. പുതിയ ആഗോള വിദ്യാഭ്യാസ ആപ്പ് ഉടൻ പുറത്തിറക്കുമെന്ന് സൗരവ് ഗാഗുലി.. ബിസി സിഐ അധ്യക്ഷ സ്ഥാനം രാജി വച്ചെന്ന റിപ്പോർട്ടുകളും സൗരവ് ഗാംഗുലി നിഷേധിച്ചു..

“30 വർഷം പൂർത്തിയാക്കിയ തന്റെ ക്രിക്കറ്റ് ജീവിതത്തിൽ പിന്തുണച്ചതിന് നന്ദി , ജീവിതത്തിൽ ജനങ്ങളെ സേവിക്കാനുള്ള പുതിയ അധ്യായം ആരംഭിക്കുകയാണ് “.

സൗരവ് ഗാംഗുലിയുടെ ഈ ട്വിറ്റർ സന്ദേശമാണ് ഏറെ അഭ്യൂഹങ്ങൾക്ക് വഴി വച്ചത്..

ഗാംഗുലി ബിസി സിഐ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞെന്നും,ബിജെപി ടിക്കറ്റിൽ ബംഗാളിൽ നിന്നും രാജ്യ സഭയിൽ എത്തുമെന്നും അഭ്യൂഹങ്ങൾ പടർന്നു..ഈ സാഹചര്യത്തിലാണ് പുതിയ അദ്ധ്യായം എന്തെന്ന് വിശദീകരിച്ചു ഗാംഗുലി രംഗത്ത് വന്നത്..

പുതിയ വിദ്യാഭ്യാസ ആപ്പ് പുറത്തിറക്കും എന്നാണ് വെളിപ്പെടുത്തൽ. ബിസി സിഐ അധ്യക്ഷസ്ഥാനം രാജീവച്ചെന്ന റിപ്പോർട്ടും ഗാംഗുലി നിഷേധിച്ചു.ഗാംഗുലി ബിജെപി യിൽ ചേരും എന്ന റിപ്പോർട്ടുകൾ പുറത്തു വന്നതോടെ ബംഗാളിലെ ഒട്ടേറെ ആരാധകർ നിരാശ പ്രകടിപ്പിച്ചിരുന്നു.