കാഠ്മണ്ഡു.നേപ്പാളിലെ മുസ്താങിൽ തകർന്നുവീണ യാത്രാവിമാനം കണ്ടെത്തി. എമർജൻസി ലൊക്കേറ്റർ ട്രാൻസ്മിറ്റർ പരിശോധനയിൽ സിഗ്നല്‍ ലഭിച്ചതായി കണ്ട മുസ്താംങിലെ ഖൈബാംഗ് പ്രവിശ്യയിൽ വിമാനം
പതിച്ചെന്ന നിഗമനത്തില്‍ നടത്തിയ തിരച്ചിലിലാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തടസമായിരുന്നു..

മുംബൈയിലെ നാലംഗകുടുംബമടക്കം 22 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന ഇന്ത്യൻ കുടുംബം കാഠ്മണ്ഡുവിലെത്തിയത് ഈ മാസം 27ന്. വിവാഹ ബന്ധം വേർപെടുത്തിയ മാതാപിതാക്കൾ മക്കളോടൊപ്പം ഒന്നിച്ച് സമയം ചെലവഴിക്കാൻ എത്തിയതായിരുന്നു എല്ലാ വർഷവും 10 ദിവസം ഒന്നിച്ച് താമസിക്കുന്നതായിരുന്നു പതിവെന്ന് ബന്ധുക്കൾ . നേപ്പാളിലെ മുക്തിനാഥ് ആണ് ഇത്തവണ തെരഞ്ഞെടുത്തത്.പോഖരയിൽ എത്തിയത് റോഡ് മാർഗം

വൈഭവി ഭണ്ഡാർക്കറും മക്കളായ ധനുഷും റിതികയും താമസിച്ചിരുന്നത് താനെയിൽ

അശോക് കുമാർ ത്രിപാഠി ഒഡിഷയിലായിരുന്നു താമസം.
വിനോദ സഞ്ചാരകേന്ദ്രമായ പൊഖാറയിൽ നിന്ന് ജോംസമിലേക്ക് പോയ താര എയറിന്റെ ചെറു യാത്രാവിമാനമാണ് പറന്നുയർന്ന് മിനിറ്റുകൾക്കകം തകർന്നുവീണത്. ദൗലാഗിരി മലനിരയിലേക്ക് വിമാനം തിരിച്ചുപറക്കുന്നത് കണ്ടെന്നാണ് പ്രദേശവാസികൾ നൽകിയ വിവരം. 12, 825 അടി ഉയരത്തിൽ നിൽക്കുമ്പോഴാണ്
അവസാനമായി താര എയറിൽ നിന്ന് സിഗ്നൽ ലഭിച്ചത്.