അഹമ്മദാബാദ്:
ഐപിഎൽ കപ്പ് ഗുജറാത്ത് ടൈറ്റൻസ് നേടി. രാജസ്ഥാൻ റോയൽസിനെ 7 വിക്കറ്റിന് തകർത്താണ് വിജയ നേട്ടം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് നേടി.ഇതോടെ ഗുജറാത്തിന് 131 റൺസ് വിജയലക്ഷ്യമായി .
രാജസ്ഥാൻ്റെ ഓപ്പണർ യശ്വസി ജയ്‌സ്വാൾ 22 റൺസും സഞ്ജു 14 റൺസുമാണ് എടുത്തത്.
രണ്ടാം ഇന്നിംഗ്സിൽ 17.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് എടുത്താണ് അരങ്ങേറ്റ സീസണിൽ ഗുജറാത്ത് ഗർജിച്ചത്.നായകൻ ഹാർദ്ദിക്ക് 34 റൺസും 3 വിക്കറ്റും നേടി വിജയശില്പിയായി.


2008ലെ പ്രഥമ ഐ.പി.എല്ലിന് ശേഷം ആദ്യമായാണ് രാജസ്ഥാൻ ഫൈനൽ കളിക്കുന്നതെങ്കിൽ കന്നി സീസണിൽ തന്നെ ഫൈനലിലെത്തിയ ടീമാണ് ഗുജറാത്ത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആയിരുന്നു മത്സരം.
സീസണിൽ 15 മത്സരങ്ങളിൽ 11 ഉം ജയിച്ചാണ് ഗുജറാത്ത് ടൈറ്റൻസ് ഫൈനലിലെത്തിയത്. രാജസ്ഥാൻ റോയൽസ് രണ്ടാം ക്വാളിഫയർ അടക്കം 16 മത്സരങ്ങൾ കളിച്ചപ്പോൾ 10 ജയം നേടി. ഇരു ടീമുകളും മുഖാമുഖം വന്ന രണ്ട് മത്സരങ്ങളിലും ജയം ഗുജറാത്തിനായിരുന്നു.