ചണ്ഡീഗഡ്: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസെവാല അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു.

പ്രശസ്ത ഗായകനും റാപ്പറുമായ ഇദ്ദേഹം തിരഞ്ഞെടുപ്പിന് മുമ്ബാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

മാന്‍സയില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മൂസെവാല നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ ഡോക്ടര്‍ വിജയ് സിംഗ്ല 63,323 വോട്ടുകള്‍ക്കാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്.

മൂസെവാല ഉള്‍പ്പെടെ 400 പേരുടെ സുരക്ഷ പഞ്ചാബ് പോലീസ് പിന്‍വലിച്ചതിന് തൊട്ടുപിന്നാലെയാണ് ആക്രമണം. ആക്രമണത്തില്‍ മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. നിരവധി ആരാധകരുള്ള ഗായകനാണ് മൂസെവാല. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നത്.