കാട്മണ്ഡു. നേപ്പാള്‍ വിമാനം പറക്കലില്‍ കാണാതായി, നാല് ഇന്ത്യക്കാരടക്കം22യാത്രക്കാരെ കാണാതായി. പോക്രയില്‍നിന്നും ജോംസംമിലേക്കുപോയ താരാ എയറിന്‍റെ ഇരട്ട എന്‍ജിന്‍ വിമാനമാണ് കാണാതായത്. നാല് ഇന്ത്യക്കാരും മൂന്ന് ജപ്പാന്‍കാരും യാത്രക്കാരിലുണ്ട്. മസ്റ്റാങ് ജില്ലയിലെ തിത്തി എന്നസ്ഥലത്ത് സ്ഫാടനശബ്ദം കേട്ടതായി നാട്ടുകാര്‍ അറിയിച്ചത് പ്രകാരം അന്വേഷണം നടക്കുന്നുണ്ട്. ആര്‍മി ഹെലികോപ്റ്ററും സ്വകാര്യ ഹെലികോപ്ടറുകളും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.