വീട്ടമ്മയ്ക്ക് പാട്ടത്തിനെടുത്ത കൃഷിഭൂമിയിൽ നിന്ന് ലഭിച്ചത് പത്ത് ലക്ഷം രൂപ വിലവരുന്ന നിധി

ഭോപ്പാൽ: വജ്രഖനികൾക്ക് പ്രശസ്തമാണ് മദ്ധ്യപ്രദേശിലെ പന്ന ജില്ലയിൽ യുവതിക്ക് ലഭിച്ചത് 2.08 കാരറ്റ് മൂല്യമുള്ള വജ്രം. വാക്കാല ഗ്രാമത്തിലെ അരവിന്ദ് സിംഗ് എന്ന കർഷകന്റെ ഭാര്യയായ ചമേലി ബായിക്കാണ് പാട്ടത്തിനെടുത്ത കൃഷിഭൂമിയിൽ നിന്ന് 2.08 കാരറ്റ് മൂല്യമുള്ള വജ്രം ലഭിച്ചത്. വിപണിയിൽ 10 ലക്ഷം രൂപയ്ക്കടുത്ത് വില വരുന്ന വജ്രമാണിത്.

സർക്കാർ മാനദണ്ഡപ്രകാരം വജ്രം ഉടൻ തന്നെ വിൽപ്പനയ്ക്ക് വയ്ക്കും.

കൃഷ്ണ കല്യാൺപുർ പാറ്റി മേഖലയിൽ കഴിഞ്ഞ മാർച്ചിലാണ് അജിത് സിംഗ് കൃഷിഭൂമി പാട്ടത്തിനെടുത്തത്. ഇവിടെ നിന്നും കിട്ടിയവജ്രം അപ്പോൾ തന്നെ ഇവർ ഡയമണ്ട് ഓഫീസിൽ നിക്ഷേപിച്ചു. വജ്രവിൽപനയ്ക്ക് ശേഷം ലഭിക്കുന്ന പണത്തിൽ സർക്കാരിന്റെ റോയൽറ്റിയും കരവും പിടിച്ചശേഷമുള്ള തുക ചമേലി ബായിക്കു നൽകുമെന്ന് അധികൃതർ പറഞ്ഞു. ഈ പണം നഗരത്തിൽ ഒരു വീട് വാങ്ങാൻ ഉപയോഗിക്കുമെന്ന് അജിത് സിംഗ് പറഞ്ഞു.

Advertisement