എസ്ബിഐ വിദ്യാഭ്യാസ വായ്പകൾ തിരിച്ചടക്കാൻ 15 വർഷം വരെ കാലാവധി

കൊച്ചി: രാജ്യത്തിനകത്തു പഠിക്കാൻ 50 ലക്ഷം രൂപ വരെയും വിദേശ പഠനത്തിന് ഒന്നരക്കോടി രൂപ വരെയും എസ്ബിഐ വായ്പ അനുവദിക്കും.

തിരിച്ചടവിനായി കോഴ്സ് പൂർത്തിയാക്കിയതിനു ശേഷം 15 വർഷം വരെ കാലാവധിയും ലഭിക്കും. 12 മാസം തിരിച്ചടവ് അവധിയും ഇവയ്ക്ക് ബാധകമാണ്. 8.65 ശതമാനമാണ് ബാധകമാകുന്ന പലിശ നിരക്ക്. പെൺകുട്ടികൾക്ക് 0.50 ശതമാനം ഇളവും ലഭിക്കും.

വിദ്യാർത്ഥികളുടെ ഓരോരുത്തരുടേയും സവിശേഷത അനുസരിച്ചുള്ള വായ്പകളാണ് എസ്ബിഐ വിദ്യാഭ്യാസ വായ്പകളുടെ മറ്റൊരു പ്രത്യേകത.

Advertisement