സിബിഎസ്‌ഇ പരീക്ഷാ നിയമങ്ങളിൽ മാറ്റം വരുത്തി; ചോദ്യപേപ്പറുകളും മാറും; പുതിയ രീതി ഇങ്ങനെ

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്‌ഇ) വീണ്ടും പഴയ പാതയിലേക്ക് മടങ്ങി.
അടുത്ത വർഷം മുതൽ 10, 12 ബോർഡ് പരീക്ഷകൾ ഒരു തവണയായി നടത്തും. ഇതുമായി ബന്ധപ്പെട്ട് ഒമ്പത്, പത്ത്, 11, 12 പരീക്ഷാ സമ്പ്രദായത്തിലും ബോർഡ് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പത്താം ക്ലാസിലെ 40 ശതമാനം ചോദ്യങ്ങൾ അവർ പഠിച്ചതിന്റെ ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും. മനഃപാഠത്തിന് പകരം മനസിലാക്കി പഠിക്കണമെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.ഓപ്ഷണൽ ചോദ്യങ്ങൾ 50 ശതമാനത്തിൽ നിന്ന് 20 ശതമാനമായി കുറച്ചു. 40 ശതമാനം ചോദ്യങ്ങൾ ഹ്രസ്വ ഉത്തരങ്ങൾക്കുള്ളതായിരിക്കും.

12-ാം ക്ലാസ് പരീക്ഷയിൽ വരുന്ന ചോദ്യങ്ങളിൽ വരുത്തിയ മാറ്റങ്ങൾ പ്രകാരം, 50 ശതമാനം ചോദ്യങ്ങൾ ഹ്രസ്വവും ദീർഘവുമായ ഉത്തരങ്ങൾ നൽകുന്ന തരത്തിലായിരിക്കും. 30 ശതമാനം മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലും 20 ശതമാനം ഒബ്ജക്റ്റീവ് തരത്തിലുള്ള ചോദ്യങ്ങളുമായിരിക്കും. സിബിഎസ്‌ഇ സ്കൂളുകളിലെ അധ്യാപകരുടെ അഭിപ്രായത്തിൽ, വിദ്യാർഥികൾ മനഃപാഠം നിർത്തേണ്ടിവരും, ഇനി അവർ മനസിലാക്കി പഠിക്കണം. എങ്കിൽ മാത്രമേ ഇത്തരം ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാൻ അവർക്ക് കഴിയൂ. ഹൈസ്‌കൂൾ, ഇന്റർമീഡിയറ്റ് ഇന്റേണൽ പരീക്ഷാ സമ്പ്രദായത്തിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് ബോർഡ് ഉത്തരവിൽ വ്യക്തമാക്കി. സ്‌കൂളുകൾ മുമ്പ് ഇന്റേണൽ പരീക്ഷകൾ നടത്തിയിരുന്ന രീതി തന്നെ തുടരും.

ചോദ്യപേപറിന്റെ ഫോർമാറ്റ് ഇങ്ങനെയായിരിക്കും:

  1. ഒമ്പതും 10 ക്ലാസുകൾ:

ആകെ മാർക്: 100
മനസിലാക്കിയതിനെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ: 40 ശതമാനം
ഒബ്ജക്ടീവ് ടൈപ് ചോദ്യങ്ങൾ: 20 ശതമാനം
ഹ്രസ്വവും ദീർഘവുമായ ഉത്തര ചോദ്യങ്ങൾ: 40 ശതമാനം

  1. 11,12 ക്ലാസുകൾ

ആകെ മാർക്: 100
മനസിലാക്കിയതിനെ അടിസ്ഥാനമാക്കിയുള്ളത്: 30 ശതമാനം
ഒബ്ജക്ടീവ് ടൈപ് ചോദ്യങ്ങൾ: 20 ശതമാനം.
ഹ്രസ്വവും ദീർഘവുമായ ഉത്തര തരത്തിലുള്ള ചോദ്യങ്ങൾ: 50 ശതമാനം.

Advertisement