ദാമൻ: കേന്ദ്രഭരണ പ്രദേശമായ ദാമനിലെ ജാംപൂർ ബീചിൽ പാരാ സെയിലിംഗിനിടെ ആകാശത്ത് നിന്ന് വീണ് മൂന്ന് പേർക്ക് പരിക്കേറ്റു.
പറന്നുയർന്ന ഉടൻ തന്നെ മൂന്ന് പേർ വീഴുന്ന അപകടത്തിന്റെ വീഡിയോ വൈറലായി.

30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ മൂവരും മുകളിലേക്ക് പറക്കുന്നതും പാരച്യൂട് വായുവിൽ തിരിയുന്നതും തുടർന്ന് മൂവരും നിലത്ത് വീഴുന്നതും കാണാം. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്നുപേർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

നേരത്തെ 2021 നവംബറിൽ, പാരാസെയിലിംഗിനിടെ ദമ്പതികൾ പാരച്യൂടിന്റെ കയർ പൊട്ടി കടലിൽ വീണ സംഭവം ദിയുവിൽ നിന്ന് റിപ്പോർട്ട്ചെയ്തിരുന്നു.