ജമ്മു കശ്മീര്‍. റംബാനിൽ തുരങ്കം തകർന്ന് മരിച്ചവരുടെ എണ്ണം 7 ആയി . കുടുങ്ങി കിടക്കുന്ന തൊഴിലാളികൾക്ക് വേണ്ടിയുള്ള രക്ഷാ പ്രവർത്തനം ഊർജിതമായി തുടരുന്നു.വ്യാഴാഴ്ച രാത്രിയാണ് നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്നത്..


വ്യാഴാഴ്ച രാത്രി 10:15 ഓടെയാണ് ജമ്മു കശ്മീരിലെ റംബാനിൽ നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്നത്..

നിരവധി തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി..

മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനിടെ ഇതുവരെ മൂന്നുപേരെ മാത്രമാണ് രക്ഷപ്പെടുത്താൻ ആയത്.

ഇനിയും കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്.

ഐ ടി ബി പി യുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.

പശ്ചിമ ബംഗാൾ, അസം, നേപ്പാൾ സ്വദേശികളായ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

മണ്ണിടിച്ചിലിൽ നിർമാണത്തിന് ഉപയോഗിച്ചിരുന്ന നിരവധി ട്രക്കുകളും,മറ്റ് വാഹനങ്ങളും പൂർണമായും തകർന്നു.

ഇന്നലെ വൈകിട്ട് വീണ്ടും ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് രക്ഷാപ്രവർത്തനം തടസ്സപ്പെട്ടിരുന്നു.

മണ്ണിടിച്ചിൽ പതിവായ ജമ്മു ശ്രീനഗർ ദേശീയപാതയിൽ
ഗതാഗത തടസ്സം ഒഴിവാക്കാൻ ലക്ഷ്യമിട്ട് നിർമ്മിക്കുന്ന തുരങ്കം ആണ് നിർമാണത്തിനിടെ തകർന്നത്..