ദിസ്പൂർ: കഞ്ചാവ് ലഹരിയിൽ സ്വന്തം ലിംഗം മുറിച്ചുമാറ്റി യുവാവ്. ആസാമിലെ സോനിത്പുർ ജില്ലയിലാണ് സംഭവം. എംഡി സഹജുൽ അലി എന്നയാളാണ് കഞ്ചാവിന്റെ ലഹരിയിൽ ലിംഗം മുറിച്ചത്.
അലി കഞ്ചാവ് മാത്രമല്ല മറ്റ് കഠിനമായ മയക്കുമരുന്നുകളും ഉപയോഗിച്ചിട്ടുണ്ട്. താൻ ചെയ്ത പാപങ്ങൾക്ക് പ്രായശ്ചിത്തമായാണ് ലിംഗം മുറിച്ചുമാറ്റിയതെന്നാണ് അലി മാധ്യമങ്ങളോട് പറഞ്ഞത്.

നിലവിൽ അലി ആശുപത്രിയിൽ ചികിൽസയിലാണ്. താൻ അതിജീവിക്കുകയാണെങ്കിൽ ‘സമൂഹത്തിന്റെ നന്മ’യ്ക്ക് വേണ്ടി ഇനിയും സമാനമായ കാര്യങ്ങൾ ചെയ്യുമെന്ന് ്‌അലി പറയുന്നു. ‘കഞ്ചാവ് വലിക്കാൻ എന്റെ മതത്തിൽ അനുവാദം ഇല്ല. എന്നാൽ എനിക്കത് ചെയ്യാതെ പറ്റില്ല. അതിനുശേഷം സമൂഹത്തിൽ എന്തോ മോശം സംഭവിക്കാൻ പോകുവാണെന്ന് എനിക്ക് തോന്നി. കൂടുതൽ നന്മയ്ക്കുവേണ്ടിയും എന്റെ പ്രവൃത്തിയിൽ പശ്ചാത്തപിക്കുന്നതിനുമായി ഞാൻ എന്റെ ലിംഗം മുറിച്ചുമാറ്റി’ അലി പറഞ്ഞു.

എന്നാൽ അലിയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും മതത്തെ ഭയന്നാണ് ഇത്തരമൊരു വിചിത്രമായ കാര്യം ചെയ്തതെന്നും അലിയുടെ മകൻ പറഞ്ഞു. 2003-ൽ ഒരിക്കൽ സിംഹത്തോടൊപ്പം ഒരു രാത്രി ചെലവഴിച്ചത് ഉൾപ്പെടെ, വർഷങ്ങളായി അലിയുടെ ഇത്തരം വിചിത്രമായ കാര്യങ്ങളിൽ അലി ഏർപ്പെട്ടിരുന്നുവെന്ന് സുഹൃത്ത് പറയുന്നു.

എന്നാൽ കഞ്ചാവിന്റെ ലഹരിയിൽ ഇതാദ്യമായല്ല ഒരാൾ സ്വന്തം ലിഗം മുറിക്കുന്നത്. ഈ വർഷം ഫെബ്രുവരിയിൽ, തായ്ലൻഡിൽ ഒരാളും രണ്ട് ഗ്രാം കഞ്ചാവ് വലിച്ചതിന് ശേഷം കത്രിക ഉപയോഗിച്ച്‌ തന്റെ ലിംഗം മുഴുവൻ മുറിച്ചിരുന്നു.