ന്യൂഡെല്‍ഹി.കോണ്ഗ്രസ് നേതാവ് പി ചിദം ബര ത്തിന്റെയും, മകൻ കാർത്തി ചിദംബരത്തിന്റെയും വീടുകളിലും ഓഫീസുകളിലും നടന്ന റെയ്ഡിൽ നിർണ്ണായക രേഖകൾ കണ്ടെത്തിയതായി സി ബി ഐ കേന്ദ്രങ്ങൾ..നേരത്തെ ലഭിച്ച വിവരങ്ങളും തെളിവുകളും സാധൂകരിക്കുന്ന രേഖകളാണ് കണ്ടെത്തിയതെന്ന് ഉന്നത സി ബി ഐ വൃത്തങ്ങൾ അറിയിച്ചു..

വിസ കണ്സൽട്ടൻസി ഫീസ് എന്ന വ്യാജന മുംബൈയിലെ സ്ഥാപനം വഴി ഇടനിലക്കാരൻ 50 ലക്ഷം രൂപ കൊഴപ്പണം കൈമാറിയത്തിന്റെ തെളിവുകൾ സി ബി ഐ ക്ക് ലഭിച്ചിരുന്നു.. 263 ചൈനീസ് പൗരന്മാർക്കും വിസ അനുവദിച്ചു കിട്ടിയ ശേഷം തൽവണ്ടി സാബോ പവർ ലിമിറ്റഡ് കമ്പനിയുടെ മേധാവി വികാസ് മഖാരിയ, നന്ദി അറിയിച്ചു കൊണ്ടു കാർത്തി ചിദംബരത്തിനയച്ച ഈ മെയിലും സി ബി ഐ കണ്ടെടുത്തിട്ടുണ്ട്.. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ ഉണ്ടാകും എന്നാണ് സിബിഐ നൽകുന്ന വിവരം.