ലുംബിനി. ബുദ്ധ പൂർണിമ ദിനത്തിൽ ബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനി സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മായാദേവി ക്ഷേത്രം സന്ദർശിച്ച പ്രധാനമന്ത്രി, അശോക ചക്രവർത്തി പണികഴിപ്പിച്ചതെന്ന് കരുതുന്ന അശോക സ്തംഭത്തിന് മുന്നിൽ ദീപം തെളിയിച്ചു. ഇന്ത്യയുടെ ധനസഹായത്തോടെ നിർമിക്കുന്ന ബുദ്ധ സാംസ്കാരിക പൈതൃക കേന്ദ്രത്തിന് തറക്കല്ലിട്ടു. ബുദ്ധ പൂർണിമ ദിനത്തിൽ നേപ്പാളിലെ മികച്ച ജനതക്കൊപ്പം ചേരാനായതിൽ സന്തോഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെയുമായി കൂടിക്കാഴ്ച്ച നടത്തിയ പ്രധാനമന്ത്രി,ഇന്ത്യ-നേപ്പാൾ ബന്ധം ഹിമാലയം പോലെ ഇളകാത്തതെന്ന് പ്രതികരിച്ചു. അടുത്തിടെ ഒപ്പുവച്ച ഉഭയകക്ഷി കരാറുകൾ സംബന്ധിച്ച് അവലോകനം നടത്തി. ജലവൈദ്യുതി, വികസനം തുടങ്ങി വിവിധ മേഖലകളിൽ പരസ്പര സഹകരണം വർധിപ്പിക്കുന്നത് ചർച്ചയായി.

.