ന്യൂഡെല്‍ഹി.പടിഞ്ഞാറൻ ഡൽഹിയിലെ മൂന്ന് നില കെട്ടിടത്തിലുണ്ടായ വൻ തീ പിടുത്തത്തില്‍ 27മരണം മരണ സംഖ്യ ഉയര്‍ന്നേക്കാം.. 27പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.. കെട്ടിടത്തിനുള്ളിൽ കൂടുതൽ പേർ കുടുങ്ങി കിടക്കാൻ സാധ്യതയുള്ളതിനാൽ മരണ സംഘ്യ ഇനിയും ഉയർന്നേക്കുമെന്ന് പോലീസ്.. പ്രധാനമന്ത്രിയും രാഷ്ട്രപതിയും അനുശോചനം അറിയിച്ചു.

പടിഞ്ഞാറൻ ഡൽഹിയിലെ മുണ്ട്ക മെട്രോ സ്റ്റേഷന് സമീപമുള്ള മൂന്നു നില കെട്ടിടത്തിൽ വെള്ളിയാഴ്ച വൈകിട്ട് 4 30 ഓടെയാണ് തീപിടുത്തമുണ്ടായത്.കെട്ടിടത്തിന്റെ ഒന്നാം നിലയിൽ ആണ് ആദ്യഘട്ടത്തിൽ പുക ഉയർന്നത്.
4.40 ഓടെയാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്…

24 ഫയർ എൻജിനുകൾ മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ ആണ് തീ അണച്ചത്.തീ നിയന്ത്രണ വിധേയമായ ശേഷമാണ് ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമായത്.ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നടത്തിയ തെരച്ചിലിൽ 27 മൃതദേഹങ്ങൾ കണ്ടെടുത്തു.മരണസംഖ്യ ഇനിയും ഉയർന്നേക്കും എന്നാണ് ഫയർഫോഴ്സ് നൽകുന്ന വിവരം.

തീ പടർന്നതോടെ പരിഭ്രാന്തരായ നിരവധിപേർ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്..പരിക്കേറ്റ 16 പേർ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്.കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ തകർത്ത് 70 ഓളം പേരെ രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു.രക്ഷാപ്രവർത്തനത്തിന് ദേശീയ ദുരന്തനിവാരണ സേന സ്ഥലത്തെത്തി.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുൽഗാന്ധി തുടങ്ങിയവർ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി.അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രസർക്കാർ രണ്ട് ലക്ഷം രൂപയും, പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.

കെട്ടിടത്തിന് ഒരു ഗോവണി മാത്രമാണ് ഉണ്ടായിരുന്നത് എന്ന് ഫയർ ഫോഴ്സ്.അതിനാൽ തീ പടർന്നപ്പോൾ ആളുകൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല.കെട്ടിടത്തിനു അഗ്നി ശമന സേനയുടെ NOC ഉണ്ടായിരുന്നില്ല: സൗരബ് ഭാരദ്വാജ്,ഡിവിഷണൽ ഓഫീസർ ഫയർ ഡിപ്പാർട്മെന്റ്.

കെട്ടിട ഉടമയ്ക്കും, CCTV നിർമ്മാണ കമ്പനി മേധാവികൾക്കുമേതിരെ കേസെടുത്തു.കമ്പനി മേധാവികളായ ഹരീഷ് ഗോയൽ, വരുൺ ഗോയൽ എന്നിവരെ കസ്റ്റഡിയിലെടുത്തു.കെട്ടിട ഉടമ മനീഷ് ലക്ര ഒളിവിൽ.ഇയാൾക്കുവേണ്ടി തിരച്ചിൽ ആരംഭിച്ചതായി DCP,സമീർ ശർമ.കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിയാൻ ഫോറൻസിക് സംഘത്തിന്റെ സഹായം തേടുമെന്നും പോലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here