ഉദയ്പൂര്‍.തിരിച്ചുവരവിന് വഴിയൊരുക്കാൻ കോൺഗ്രസിന്റെ
നവ സങ്കൽപ് ചിന്തൻ ശിബിറിന് ഇന്ന് തുടക്കം.
നാനൂറിലധികം നേതാക്കൾ പങ്കെടുക്കുന്ന
മൂന്ന് ദിവസത്തെ സമ്മേളനത്തിൽ സംഘടനാചുമതലകളിലെ
അഴിച്ചുപണി ചർച്ചയാകും. യുവാക്കളുടെ പാർട്ടിയെന്ന
പുതിയ ബ്രാൻഡിലേക്ക് മാറുന്നതിലേക്ക് ചർച്ചകൾ
നീങ്ങുമെന്നാണ് സൂചന. സമ്മേളനത്തിൽ പങ്കെടുക്കാൻ
രാഹുൽഗാന്ധിയടക്കമുള്ള നേതാക്കൾ അൽപസമയത്തിനകം ട്രെയിനിൽ ഉദയ്പൂരിലെത്തും.

50 വയസിന് താഴെയുള്ളവർക്ക് സംഘടനാചുമതലയിൽ
പ്രാമുഖ്യം നൽകുന്ന മാറ്റത്തിനാണ് ചിന്തൻ ശിബിർ
പദ്ധതിയിടുന്നത്. വാക്കിലൊതുങ്ങില്ല മാറ്റമെന്ന സോണിയാ ഗാന്ധിയുടെ
പ്രഖ്യാപനം, ഉദയ്പൂർ സമ്മേളന
പ്രതിനിധികളുടെ പട്ടികയിൽ വ്യക്തം.. പങ്കെടുക്കുന്ന
422 പേരിൽ പകുതിയും 50 വയസിൽ താഴെ പ്രായമുള്ളവർ. അതിൽ
തന്നെ 35 ശതമാനം പേർക്ക് നാൽപതിന് താഴെ മാത്രം പ്രായം.
21 ശതമാനത്തോളം വനിതാപ്രാതിനിധ്യം. യൂത്ത് കോൺഗ്രസിന്റെയും
എൻഎസ് യുവിന്റെയും നേതൃനിര ഒന്നടങ്കം ഉദയ്പൂരിലുണ്ട്.
സമീപ കാല തെരഞ്ഞെടുപ്പുകളിലേറ്റ തിരിച്ചടി മറികടക്കാൻ, പ്രവർത്തന രീതി
അടിമുടി പൊളിച്ചെഴുതണമെന്ന
തിരിച്ചറിവോടെയാണ് ചിന്തൻ ശിബിറിലേക്ക് കോൺഗ്രസ് എത്തിയത്.
യുവാക്കളുടെ പാർട്ടിയാക്കി മാറ്റാനുള്ള തീരുമാനത്തിനെതിരെ
സമ്മേളനം തുടങ്ങും മുമ്പ് തന്നെ മുറുമുറുപ്പ് ഉയർന്നിട്ടുണ്ട്.
ആകെ ഒറ്റയ്ക്ക് ഭരണം കൈവശമുള്ളത് രാജസ്ഥാനിലും ഛത്തീസ്ഗഡിലും.
നേതൃത്വം മാറണമെന്ന് ഗ്രൂപ്പ് 23 നേതാക്കള്‍. ബിജെപിയെ
ചെറുക്കുന്നതിനൊപ്പം പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളും
തീർക്കുന്ന രീതിയിലേക്ക് ചർച്ചകൾ നീളുമോ? ഒരാള്‍ക്ക് ഒരുപദവി,
ഒരു കുടുംബത്തില്‍ ഒരു സ്ഥാനാര്‍ത്ഥി തുടങ്ങിയ നിർദ്ദേശങ്ങളടങ്ങിയ
റിപ്പോർട്ടുകളിൽ നടക്കുന്ന ചർച്ചകൾക്ക്
ശേഷമാകും നിർണായകമായ ഉദയ്പൂർ പ്രഖ്യാപനം

LEAVE A REPLY

Please enter your comment!
Please enter your name here