അലഹബാദ് .താജ് മഹലിന്റെ ചരിത്രം അന്വേഷിക്കണമെന്നും, മുദ്രവച്ച് പൂട്ടിയിരിക്കുന്ന 20 മുറികൾ തുറക്കണമെന്നുമുള്ള ബിജെപി നേതാവിന്റെ ആവശ്യം രൂക്ഷമായ വിമർശനത്തോടെ അലഹബാദ് ഹൈക്കോടതി തള്ളി. കോടതിയിലല്ല, സ്വീകരണ മുറിയിൽ സംവാദം നടത്തേണ്ട കാര്യങ്ങളാണെന്ന് ജസ്റ്റിസ് ഡി കെ ഉപാധ്യായ അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു.

പൊതുതാൽപര്യഹർജി എന്ന സംവിധാനത്തെ പരിഹാസ്യമാക്കരുത്. ഇങ്ങനെയെങ്കിൽ നാളെ ജഡ്ജിമാരുടെ ചേംബറിൽ പോകണമെന്ന് ആവശ്യപ്പെടുമല്ലോയെന്ന് അലഹബാദ് ഹൈക്കോടതി, ഹർജിക്കാരനായ ബിജെപി നേതാവ് ഡോ. രജ്‌നീഷ് സിംഗിനോട് ചോദിച്ചു. ആരാണ് താജ് മഹൽ നിർമിച്ചതെന്ന് കണ്ടെത്താനാണോ കോടതി ഇരിക്കുന്നതെന്ന് നിരീക്ഷിച്ച ഹൈക്കോടതി, ഇത്തരം കാര്യങ്ങൾ ചരിത്രകാരന്മാർക്ക് വിട്ടുകൊടുക്കൂ എന്നും വിമർശിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here