പട്‌ന: റെയിൽവേയുടെ ബാസ്‌കറ്റ് ബോൾ താരവും മലയാളിയുമായ കെ സി ലിതാരയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കോച്ച് രവി സിംഗിന് സസ്‌പെൻഷൻ. അനിശ്ചിതകാലത്തേക്കാണ് സസ്‌പെൻഷൻ നടപടി. കേസിൽ രവി സിംഗ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഈസ്റ്റ് സെൻട്രൽ റെയിൽവേ അറിയിച്ചു. 
ഒരു തരത്തിലും കോചിനെ സഹായിക്കുന്നില്ലെന്നും കേസിൽ വകുപ്പുതല അന്വേഷണത്തിന് സാധ്യതയില്ലെന്നും റെയിൽവേ മുഖ്യ വക്താവ് പറഞ്ഞു. ലിതാരയുടെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പട്ന ഹൈകോടതിയിൽ ലോക് താന്ത്രിക് ജനാതാദൾ സെക്രടറി സലിം മടവൂർ ബുധനാഴ്ച ഹർജി സമർപിച്ചിരുന്നു. ഹൈകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. കോച് രവി സിംഗിന്റെ ശാരീരിക, മാനസിക പീഡനം മൂലമാണ് ലിതാര ആത്മഹത്യ ചെയ്തതെന്ന് ഹർജിയിൽ ആരോപിക്കുന്നു. 
വടകര സ്വദേശിയാണ് ലിതാര. കോച്ചിൽ നിന്ന് ലൈംഗികവും മാനസികവുമായ പീഡനം ഉണ്ടായിരുനെന്ന് ലിതാര ഫോണിൽ അറിയിച്ചിരുന്നതായി അമ്മാവൻ രാജീവൻ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. രവി സിംഗിൽ നിന്ന് തലേ ദിവസമുണ്ടായ മോശം പെരുമാറ്റമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ലിതാരയുടെ കുടുംബം പല തവണ ആവർത്തിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here