ഹൈദരാബാദ് : സിനിമ നിര്‍മാണ കമ്ബനിയായ ഗീത ആര്‍ട്സിന് മുന്നിലാണ്, തെലുങ്കിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ്ായ 28കാരിയുടെ നഗ്‌നതാ പ്രദര്‍ശന പ്രതിഷേധം. സിനിമാ കമ്പനി പണം നല്‍കിയില്ല എന്നാരോപിച്ചായിരുന്നു സമരം.

ഓഫിസിന് മുന്നിലെത്തിയ യുവതി വസ്ത്രങ്ങള്‍ അഴിച്ച് പൂര്‍ണ നഗ്നയായി പ്രതിഷേധിക്കുകയായിരുന്നു. ആന്ധ്രാപ്രദേശ് സ്വദേശിനിയാണ് യുവതി.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനിത പൊലീസ് ഉദ്യോഗസ്ഥര്‍ യുവതിയെ സ്ഥലത്തുനിന്ന് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ പ്രൊഡക്ഷന്‍ ഹൗസ് ഓഫിസിന് മുന്നിലെ റോഡിലും യുവതി നഗ്‌നതാപ്രദര്‍ശനം നടത്തി. 28കാരി മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നാണ് പൊലീസ് വാദം. എന്നാല്‍ സിനിമാ മേഖലയില്‍ അത്യാവശ്യം അറിയപ്പെടുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആണിവരെന്ന് സമൂഹമാധ്യമങ്ങള്‍ പറയുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയില്‍ മൂന്ന് തവണ യുവതി ഇത്തരം പ്രവര്‍ത്തികള്‍ ചെയ്തിരുന്നുവെന്നും മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നുവെന്നും ജൂബിലി ഹില്‍സ് പൊലീസ് പറയുന്നു. ഇത്തരമൊരു പ്രതിഷേധത്തിന്റെ കാരണം ചോദിച്ചപ്പോള്‍ പലപ്പോഴും യുവതി പല കാരണങ്ങളാണ് പറയുന്നത് എന്നും പൊലീസ് പറയുന്നു.
സിനിമ നിര്‍മാണ കമ്ബനിയുടെ ഓഫിസിന് മുന്നില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ നഗ്‌നത പ്രതിഷേധം

സിനിമയില്‍ റോള്‍ ആവശ്യപ്പെട്ട് താന്‍ ഇത്തരം പ്രതിഷേധങ്ങള്‍ നടത്താറുണ്ടെന്നാണ് യുവതി ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് സിനിമ നിര്‍മാണ കമ്ബനിയില്‍ നിന്നുള്ള ഒരാള്‍ തന്നെ പീഡിപ്പിച്ചുവെന്നും വിവാഹ വാഗ്ദാനം നടത്തി വഞ്ചിച്ചുവെന്നും യുവതി ആരോപിച്ചിരുന്നുവെന്നും പൊലീസ് വിശദീകരിക്കുന്നു. എന്നാല്‍ ഇതില്‍ കഴമ്ബില്ലായിരുന്നുവെന്നുമാണ് പൊലീസ് വിവരിക്കുന്നത്.

അതേസമയം യുവതിയുടെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഇവരെ കോടതിയില്‍ ഹാജരാക്കിയ പൊലീസ് യുവതിയെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തിലേക്ക് മാറ്റാന്‍ നടപടികളാരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here