മുംബൈ:
സന്തൂർ വിദഗ്ധനം സംഗീത സംവിധായകനുമായ പണ്ഡിറ്റ് ശിവ് കുമാര്‍ ശർമ അന്തരിച്ചു. 84 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടർന്ന് ആറ് മാസമായി ചികിത്സയിൽ കഴിയുകയായിരുന്നു. ഭോപ്പാലിൽ അടുത്ത മാസം കച്ചേരി അവതരിപ്പിക്കാനിരിക്കെയാണ് മരണം
സന്തൂർ എന്ന വാദ്യോപകരണത്തെ അന്താരാഷ്ട്രതലത്തിൽ പ്രശസ്തമാക്കിയത് പണ്ഡിറ്റ് ശിവ്കുമാർ ശർമ ആയിരുന്നു. 1938 ജനുവരി 13ന് ജമ്മുവിലാണ് അദ്ദേഹത്തിന്റെ ജനനം. നിരവധി ബോളിവുഡ് ചിത്രങ്ങൾക്കായി അദ്ദേഹം സംഗീതമൊരുക്കിയിട്ടുണ്ട്.