ന്യൂ ഡെൽഹി.ചിന്തൻ ശിബിരത്തിന്റെ അജണ്ട നിശ്ചയിക്കാനായുള്ള കോൺഗ്രസ് പ്രവർത്തക സമിതി യോഗം ആരംഭിച്ചു. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ എഐസിസി ആസ്ഥാനത്താണ് യോഗം പുരോഗമിക്കുന്നത്. ചിന്തൻ ശിബിരത്തിനായി രൂപീകരിച്ചിട്ടുള്ള സമിതികൾ സമർപ്പിച്ച റിപ്പോർട്ടുകളിൽ വിശദമായ ചർച്ച യോഗത്തിൽ നടക്കും.

പാർട്ടിയിൽ സമൂല മാറ്റം വേണം,സമിതികളിൽ യുവാക്കളെ കൊണ്ടുവരണം, ദളിത് – പിന്നാക്ക പ്രാതിനിധ്യം ഉറപ്പാക്കണം, സമാന ചിന്താഗതിക്കാരെ ഒപ്പം നിർത്തണം തുടങ്ങിയ നിർദേശങ്ങൾ സമിതികൾ തയ്യാറാക്കിയ റിപ്പോർട്ടുകളിലുണ്ട്.

ഇന്ന് രാവിലെ ചേർന്ന സമിതി കൺവീനർമാരുടെ യോഗത്തിൽ റിപ്പോർട്ടുകൾ സോണിയ ഗാന്ധി പരിശോധിച്ചിരുന്നു. 13 മുതൽ 15 വരെ രാജസ്ഥാനിലെ ഉദയ്പൂരിലാണ് ചിന്തൻ ശിബിരം ചേരുക.