ന്യൂ ഡെൽഹി :
ജഹാംഗീർപുരിയിലെ പൊളിച്ചുനീക്കൽ ഒരു മതവിഭാഗത്തെ ലക്ഷ്യം വെച്ചുള്ളതല്ലെന്ന് നോർത്ത് ഡൽഹി മുൻസിപ്പൽ കോർപറേഷൻ. ഏപ്രിൽ 20നും അതിനും മുമ്പും നടന്ന ഒഴിപ്പിക്കൽ നടപടികളിൽ വീടുകളോ കടകളോ പൊളിച്ചുനീക്കിയിട്ടില്ലെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ മുൻസിപ്പൽ കോർപറേഷൻ പറയുന്നു. 
ചാക്കുകളിൽ കൂട്ടിയിട്ടിരുന്ന മാലിന്യം, പൊതുനിരത്തിലുള്ള അനധികൃത താത്കാലിക നിർമാണങ്ങൾ തുടങ്ങിയവയാണ് നീക്കിയത്. ഇത്തരം അനധികൃത നിർമാണങ്ങൾ നീക്കാൻ മുൻകൂർ നോട്ടീസ് നൽകേണ്ട ആവശ്യമില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു
സുപ്രീം കോടതി ഉത്തരവിന് പിന്നാലെ ജഹാംഗിർപുരിയിലെ പൊളിച്ചുനീക്കൽ നിർത്തിവെച്ചിരുന്നു. നേരത്തെ പൊളിച്ചുനീക്കിയ അവശിഷ്ടങ്ങൾ നീക്കുക മാത്രമാണ് ചെയ്തത്. ഇത് കോടതിയലക്ഷ്യ നടപടിയല്ലെന്നും മുൻസിപ്പൽ കോർപറേഷൻ പറഞ്ഞു.