ജമ്മു കാശ്മീർ: കുൽഗാമിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ഒമ്പത് മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ലഷ്‌കറെ ത്വയിബ ഭീകരസംഘടനയിൽ പെട്ടവരാണ് കൊല്ലപ്പെട്ടതെന്ന് കുൽഗാം പോലീസ് അറിയിച്ചു. 
ഇരുനില കെട്ടിടത്തിൽ ഒളിച്ചിരുന്ന ഭീകരർ പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് പോലീസും സുരക്ഷാ സേനയും സംയുക്തമായി തിരിച്ചടി തുടങ്ങിയത്. കഴിഞ്ഞ ദിവസം അനന്തനാഗിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു.