ഉത്തർപ്രദേശിലെ മഥുര എക്സ്പ്രസ് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു. മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമടക്കമാണ് മരിച്ചത്. രണ്ട് പേർക്ക് പരുക്കേറ്റു. ഹർദോയിയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം നോയ്ഡയിലെ വീട്ടിലേക്ക് മടങ്ങവേ പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അനുശോചനം രേഖപ്പെടുത്തി.