അമിതാഭ് ബച്ചൻ നായകനായ ഹിന്ദി സിനിമ ജുണ്ടിന്റെ ഒടിടി റിലീസിന് അനുമതി നൽകി സുപ്രീംകോടതി. ഒടിടി റിലീസിനെതിരെയുള്ള തെലങ്കാന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ച് സ്റ്റേ ചെയ്തു. സിനിമ നിർമാണ കമ്പനിയുടെ ഹർജിയിലാണ് നടപടി.

ഇതോടെ ഹിന്ദി സിനിമ നാളെ ഒടിടിപ്ലാറ്റ്ഫോമിലെത്തും. പകർപ്പവകാശ ലംഘനം ആരോപിച്ച് ഹൈദരാബാദിലെ സിനിമ പ്രവർത്തകനായ നന്ദി ചിന്നി കുമാർ സമർപ്പിച്ച ഹർജിയിലായിരുന്നു തെലങ്കാന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്