ന്യൂഡെല്‍ഹി . രാജ്യത്തെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പന നടപടികൾക്ക് ഇന്ന് തുടക്കം. എൽ.ഐ.സിയുടെ ഇനിഷ്യൽ പബ്ലിക് ഓഫർ ഇന്ന് മുതൽ ഒൻപതാം തീയതി വരെയായി നടക്കും. ഒരു ഓഹരിക്ക് 902 മുതല്‍ 949 രൂപ എന്ന പ്രൈസ് ബാൻഡിലാണ് ഇനിഷ്യൽ പബ്ലിക് ഓഫർ. പോളിസി ഉടമകള്‍ക്ക് 60 രൂപയും, റീട്ടെയില്‍ നിക്ഷേപകര്‍ക്കും LIC ജീവനക്കാര്‍ക്കും 40 രൂപ വീതവും ഓഹരി വിലയില്‍ ഡിസ്‌കൗണ്ട് നല്‍കും.

മെയ് 12നാണ് ഓഹരി അലോട്ട്മെന്റ്. മെയ് പതിനേഴിന് LIC ഓഹരികള്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും. ഇനിഷ്യൽ പബ്ലിക് ഓഫറിലൂടെ 22.13 കോടി ഓഹരികളാണ് LIC വില്‍ക്കുന്നത്. 20,557.23 കോടി രൂപ സമാഹരിക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.