ഇന്ത്യാ പോസ്റ്റ് ജിഡിഎസ് റിക്രൂട്ട്മെന്റ് 2022: ടാക് സേവക് തസ്തികയിൽ 38000-ലധികം ഒഴിവ്, 10-ാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം

ന്യൂഡൽഹി: ഇന്ത്യൻ തപാൽ വകുപ്പ് രാജ്യത്തെ വിവിധ തപാൽ ഓഫീസുകളിലെ ഗ്രാമീൺ ടാക് സേവക് തസ്തികയിലേക്കുള്ള ഒഴിവുകൾ പുറത്തുവിട്ടു.
വിജ്ഞാപനമനുസരിച്ച്‌, രാജ്യത്തുടനീളം മൊത്തം 38926 തപാൽ സേവകരെ (ഇന്ത്യാ പോസ്റ്റ് റിക്രൂട്ട്മെന്റ് 2022) നിയമിക്കും. 10-ാം ക്ലാസ് പാസായ ഉദ്യോഗാർഥികൾക്ക് ഇന്ത്യാ പോസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച്‌ അപേക്ഷിക്കാം. indiapostgdsonline(dot)gov(dot)in ഈ തസ്തികകളിലേക്ക് ഓൺലൈനിലൂടെ അപേക്ഷിക്കാം.

ഇന്ത്യൻ തപാൽ വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച്‌, ഈ തസ്തികകളിലേക്കുള്ള അപേക്ഷാ പ്രക്രിയ 2022 മെയ് രണ്ട് മുതൽ ആരംഭിച്ചു. താൽപര്യവും യോഗ്യതയുമുള്ള ഉദ്യോഗാർഥികൾക്ക് ജൂൺ അഞ്ച് വരെ അപേക്ഷിക്കാം. ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർഥികൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമായ അറിയിപ്പ് പരിശോധിക്കണം.

എങ്ങനെ അപേക്ഷിക്കാം

ഓൺലൈനായി അപേക്ഷിക്കാൻ ആദ്യം indiapostgdsonline(dot)gov(dot)in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക. വെബ്‌സൈറ്റിന്റെ ഹോം പേജിൽ ഇൻഡ്യ പോസ്റ്റ് ഗ്രാമിൻ ടാക് സേവക്‌സ് റിക്രൂട്ട്മെന്റ് 2022 എന്നതിലേക്ക് പോകുക. ഇതിനുശേഷം ഓൺലൈൻ ഗ്രാമീണ ടാക് സേവക് പരിശോധിക്കുക. നിങ്ങളുടെ വിശദാംശങ്ങൾ വാലിഡേറ്റ് ചെയ്യുക എന്ന ഓപ്ഷനിലേക്ക് പോകുക. മൊബൈൽ നമ്പറിന്റെയും ഇമെയിലിന്റെയും സഹായത്തോടെ രജിസ്ട്രേഷൻ നടത്തുക. ലഭിച്ച രജിസ്ട്രേഷൻ നമ്പറിന്റെ സഹായത്തോടെ നിങ്ങൾക്ക് അപേക്ഷാ ഫോം പൂരിപ്പിക്കാം. അപേക്ഷാ പ്രക്രിയ പൂർത്തിയാക്കിയ ശേഷം, പ്രിന്റ് ഔട്ട് എടുക്കുക.

യോഗ്യത

ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ, ഉദ്യോഗാർഥി ഏതെങ്കിലും അംഗീകൃത സ്‌കൂൾ വിദ്യാഭ്യാസ ബോർഡിൽ നിന്ന് ഇന്ത്യാ ഗവൺമെന്റ്, സംസ്ഥാന ഗവൺമെന്റുകൾ അല്ലെങ്കിൽ കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവയിൽ നിന്ന് മാതമാറ്റിക്സ്, ഇൻഗ്ലീഷ് വിഷയങ്ങളുള്ള 10-ാം ക്ലാസ് പാസായ സർടിഫിക്കറ്റ് ഉണ്ടായിരിക്കണം. ജിഡിഎസ്(GDS)ന്റെ എല്ലാ അംഗീകൃത വിഭാഗങ്ങൾക്കും അത്യാവശ്യമായ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. കൂടാതെ, ഉദ്യോഗാർഥികൾക്ക് പ്രാദേശിക ഭാഷയിൽ പരിജ്ഞാനം ഉണ്ടായിരിക്കണം

പ്രായ പരിധി

അപേക്ഷിക്കുന്ന അവസാന തീയതി പ്രകാരം ഉദ്യോഗാർഥിയുടെ പ്രായം 18 വയസിൽ കുറയാത്തതും 40 വയസിൽ കൂടുകയുമരുത്. സംവരണ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾക്ക് പ്രായപരിധിയിൽ ഇളവ് നൽകും. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക അറിയിപ്പ് കാണുക.

Advertisement