രാജ്യത്ത് 3,157 പേർക്ക് കൊവിഡ്

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,157 പേർക്ക കൊവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ചയേക്കാൾ 167 എണ്ണം കുറവാണ് ഇത്.

ഞായറാഴ്ച രാജ്യത്ത് 3,324 പേർക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.

രാജ്യത്തെ സജീവ കേസുകൾ ഇപ്പോൾ 19,500 ആണ്. ഇത് ആകെ രോഗബാധിതരുടെ 005 ശതമാനം മാത്രമാണ്.

24 മണിക്കൂറിനുള്ളിൽ 2,723 പേർ കൊവിഡ് രോഗമുക്തരായി. ആകെ രോഗമുക്തർ 4,25,38,976.

രോഗമുക്തി നിരക്ക് 98.74 ശതമാനം.

പോസിറ്റിവിറ്റി നിരക്ക് 0.17 ശതമാനത്തിൽനിന്ന് 1.07 ശതമാനമായി ഉയർന്നിട്ടുണ്ട്. പ്രതിവാര പോസിറ്റിവിറ്റി നിരക്കിലും വർധനയുണ്ട്, 0.68 ശതമാനം 0.70 ആയി ഉയർന്നു.

കഴിഞ്ഞ ദിവസം 26 പേർ കൊവിഡ് ബാധിച്ച്‌ മരിച്ചു. ആകെ മരണം 5,23,869 ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിൽ 2,95,588 പരിശോധനകളാണ് നടത്തിയത്. ആകെ പരിശോധന 83.82 കോടി.

ഇതുവരെ 1,89,23,98,347 ഡോസ് വാക്‌സിൻ നൽകിയിട്ടുണ്ട്.

Advertisement