ഗർഭിണിയാകാൻ ഭർത്താവിനെ വിട്ടു കിട്ടണമെന്ന് ഭാര്യ: തടവുകാരന് 15 ദിവസത്തെ പരോൾ അനുവദിച്ച് ഹൈക്കോടതി

Advertisement

ഭാര്യയെ ഗർഭിണിയാക്കാൻ തടവുകാരന് 15 ദിവസത്തെ പരോൾ അനുവദിച്ച് രാജസ്ഥാൻ ഹൈക്കോടതി. ജസ്റ്റിസുമാരായ സന്ദീപ് മെഹ്തയും ഫർജന്ദ് അലിയും അടങ്ങിയ ബഞ്ചാണ് പരോൾ അനുവദിച്ചത്. 34കാരനായ നന്ദ് ലാലിൻ്റെ ഭാര്യ രേഖയാണ് മക്കളുണ്ടാവാൻ ഭർത്താവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചത്

നന്ദ് ലാലിൻ്റെ ഭാര്യ നിരപരാധിയാണെന്നും അവരുടെ ലൈംഗിക, വൈകാരിക ആവശ്യങ്ങൾ നിറവേറ്റപ്പെടേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. നന്ദ് ലാലിനെ തടവിലിട്ടതിനാൽ അത് ഇപ്പോൾ ശരിയായി നടക്കുന്നില്ല എന്നും കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ സന്ദീപ് മെഹ്തയും ഫർജന്ദ് അലിയും അടങ്ങിയ ബഞ്ചാണ് പരോൾ അനുവദിച്ചത്.

34കാരനായ നന്ദ് ലാലിൻ്റെ ഭാര്യ രേഖയാണ് മക്കളുണ്ടാവാൻ ഭർത്താവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചത്. ഭർത്താവ് ജയിലിലായതോടെ നിരവധി തവണ പരോളിന് ശ്രമിച്ചെങ്കിലും നടന്നില്ല തുടർന്ന്ഒരു കുഞ്ഞിനെ പ്രസവിക്കണമെന്ന ആവശ്യവുമായി യുവതി കളക്ടറെ സമീപിക്കുകയായിരുന്നു. കളക്ടറുടെ നിർദേശപ്രകാരമാണ് ഗർഭിണിയാകാനുള്ള ഭാര്യയുടെ അവകാശം ചൂണ്ടിക്കാട്ടി യുവതി കോടതിയെ സമീപിച്ചത്


2019ൽ രാജസ്ഥാനിലെ ഭിൽവാര കോടതി നന്ദ് ലാലിന് ജീവപര്യന്തം തടവ് വിധിക്കുകയായിരുന്നു. അജ്മീർ സെൻട്രൽ ജയിലിലാണ് ഇയാളെ പാർപ്പിച്ചിരുന്നത്. 2021ൽ ഇയാൾക്ക് 20 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു.

Advertisement