റ്റാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ പിഎച്ച്‌ഡി, ഇന്റഗ്രേറ്റഡ് എംഎസ്‌സി- പിഎച്ച്‌ഡി; ഏപ്രിൽ 30 വരെ അപേക്ഷിക്കാം

ഹൈദരാബാദിലെ റ്റാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്‌ 2022 ഓഗസ്റ്റിലാരംഭിക്കുന്ന പിഎച്ച്‌ഡി (ഫുൾടൈം) ഇന്റഗ്രേറ്റഡ് എംഎസ്‌സി-പിഎച്ച്‌ഡി പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ഓൺലൈനായി ഏപ്രിൽ 30 വരെ സ്വീകരിക്കും.

ഫിസിക്‌സ്, കെമിസ്ട്രി സബ്ജക്‌ട് ബോർഡുകളുടെ കീഴിലാണ് ഗവേഷണ പഠനം. ഇതൊരു കൽപിത സർവകലാശാലയാണ്.

  • പിഎച്ച്‌ഡി (ഫിസിക്‌സ്), യോഗ്യത- എംഎസ്‌സി ഫിസിക്‌സ്/ബിടെക്/ബിഇ എൻജിനീയറിങ് ഫിസിക്‌സ്.
  • ഇന്റഗ്രേറ്റഡ് എംഎസ്‌സി- പിഎച്ച്‌ഡി (ഫിസിക്‌സ്), യോഗ്യത- ബിഎസ്‌സി/ബിഇ/ബിടെക്/ബിഫാം/എംബിബിഎസ്/എംഎസ്‌സി/എംടെക്.
  • പിഎച്ച്‌ഡി (കെമിസ്ട്രി), യോഗ്യത- എംഎസ്‌സി കെമിസ്ട്രി/എംടെക് കെമിക്കൽ സയൻസ്/എംഫാം.
  • ഇന്റഗ്രേറ്റഡ് എംഎസ്‌സി- പിഎച്ച്‌ഡി (കെമിസ്ട്രി), യോഗ്യത- ബിഎസ്‌സി/ബിഇ/ബിടെക്/ബിഫാം.

ടിഫെർ 2022 എൻട്രൻസ് ടെസ്റ്റ്/ഗേറ്റ്/ജാം 2022/സിഎസ്‌ഐആർ- യുജിസി നെറ്റ്/ജെആർഎഫ് യോഗ്യതയുടെ അടിസ്ഥാനത്തിലാവും സെലക്ഷൻ. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങളും https://gsadmissions.tifrh.res.in ൽ ലഭിക്കും.

പിഎച്ച്‌ഡി റഗുലർ വിദ്യാർത്ഥികൾക്ക് 31000-35000 രൂപയാണ് സ്‌കോളർഷിപ്പ്. വാർഷിക കണ്ടിജൻസി ഗ്രാന്റായി 40,000 രൂപ ലഭിക്കും. എംഎസ്‌സി- പിഎച്ച്‌ഡി വിദ്യാർത്ഥികൾക്ക് 21000- 31000 രൂപ സ്‌കോളർഷിപ്പ്, 25000/40,000 രൂപ വാർഷിക കണ്ടിജൻസി ഗ്രാന്റ്. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്. അന്വേഷണങ്ങൾക്ക് gsadmissions@tifrh.res.in എന്ന ഇ-മെയിലിൽ ബന്ധപ്പെടാവുന്നതാണ്.

Advertisement