ബാങ്കുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ വർധിപ്പിച്ച്‌ റിസർവ് ബാങ്ക്

Advertisement

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ കൂടി വർധിപ്പിച്ചു.രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2.30 വരെയുള്ള പ്രവർത്തന സമയം മാറ്റിയിട്ട് രാവിലെ ഒൻപത് മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയുള്ള സമയമായിരിക്കും ഇനി മുതൽ എന്ന ആർബിഐ അറിയിച്ചിരുന്നു

ആർബിഐയുടെ നിയന്ത്രണത്തിലുള്ള വ്യാപാര വിപണികളുടെ പ്രവർത്തന സമയം പരിഷ്‌കരിച്ചതിനൊപ്പമാണ് ബാങ്കുകളുടെ പ്രവർത്തന സമയത്തിലും ഭേദഗതി വരുത്തിയിരിക്കുന്നത്.

ഉപഭോക്താക്കൾക്ക് ബാങ്കുകളുടെ സേവനം ഒരു മണിക്കൂർ അധികമായി ലഭിക്കും.

കൊവിഡ് പടർന്നുപിടിച്ചതോടെയാണ് ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ മുൻപ് മാറ്റം വരുത്തിയത്. കോവിഡ് ബാധിതരുടെ എണ്ണം കുറയുകയും യാത്ര നിയന്ത്രണങ്ങൾ ഒഴിവാക്കിയതും ഓഫീസുകളുടെ പ്രവർത്തന സമയം സാധാരണ നിലയിലാകാൻ തുടങ്ങിയതുമാണ് ബാങ്കിങ് സമയം വീണ്ടും പരിഷ്‌കരിക്കാനുള്ള കാരണം.

റിസർവ് ബാങ്ക് തങ്ങളുടെ നിയന്ത്രിത വിപണികളുടെ വ്യാപാര സമയം രാവിലെ ഒൻപത് മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയായിരിക്കും

Advertisement