ജയിലുകളിൽ കുറ്റവാളികളുടെ മനഃശാന്തിക്കായി ഇനി ഗായത്രി,മൃത്യുഞ്ജയ മന്ത്രങ്ങൾ മുഴങ്ങും

ലഖ്നൗ: ഉത്തർ പ്രദേശിയിൽ ജയിലുകളിൽ ഇനി മുതൽ മൃത്യുഞ്ജയ മന്ത്രവും, ഗായത്രി മന്ത്രവും.
ജയിലുകളിൽ കഴിയുന്ന കുറ്റവാളികൾക്ക് മനഃശാന്തി നൽകുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

മഹാമൃത്യുഞ്ജയ മന്ത്രവും, ഗായത്രി മന്ത്രത്തിന്റെ ധ്വനികളുമാണ് ജയിലുകളിൽ ഇനി കേൾപ്പിക്കുക. തടവുകാരുടെ മനഃശാന്തിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ജയിൽ വകുപ്പ് അറിയിച്ചു. ഇത് സംബന്ധിച്ച ഉത്തരവ്, സംസ്ഥാന ജയിൽ മന്ത്രി ധരംവീർ പ്രജാപതി പുറത്തിറക്കി. നേരത്തെ ജയിലുകളിൽ പ്ലാസ്റ്റിക്ക് ബോട്ടിലുകളും വസ്തുക്കളുമെല്ലാം നിരോധിച്ച്‌ സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.

പിഴയടക്കാത്തതിനാൽ ഏറെ നാളായി തടവിൽ കഴിയുന്ന 135 തടവുകാരെ ബുധനാഴ്ച രാവിലെ സംസ്ഥാനത്തെ വിവിധ ജയിലുകളിൽ വിട്ടയച്ചിരുന്നു.

ജയിൽ വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ രജിസ്റ്റർ ചെയ്യുന്നതിന് ടോൾ ഫ്രീ നമ്പർ നൽകുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ജയിൽ സഹമന്ത്രി (സ്വതന്ത്ര ചുമതല) ധർമ്മവീർ പ്രജാപതി പറഞ്ഞു. ഓഫ്‌ലൈൻ സംവിധാനത്തിന് പകരം ജയിലിൽ തടവുകാരെ കാണാനുള്ള ഓൺലൈൻ സംവിധാനവും ഒരുക്കാൻ സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ട്. തടവുകാർക്ക് മികച്ച തൊഴിൽ പരിശീലന സംവിധാനത്തിനുള്ള നിർദ്ദേശങ്ങളും സർക്കാർ നൽകിയിട്ടുണ്ട്. ഇതിലൂടെ മികച്ച ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനും മികച്ച വരുമാനം സ്വന്തമാക്കുന്നതിനും തടവുകാർക്കും.ജയിൽ വകുപ്പിൽ മൺപാത്രങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും ഉത്തരവിട്ടിട്ടുണ്ടെന്നാണ് വിവരം.

Advertisement