ചെന്നൈ.തമിഴ്നാടിന്‍റെ റവന്യൂ കമ്മി 7,000 കോടി രൂപ കുറഞ്ഞതായി ധനമന്ത്രി പളനിവേൽ ത്യാഗരാജൻ. ഡി എം കെ സർക്കാറിന്റെ സമ്പൂർണ ബജറ്റ് അവതരണത്തിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആറാം ക്ലാസ് മുതൽ +2 വരെയുള്ള സർക്കാർ സ്കൂൾ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ പഠനസഹായം, സാമൂഹിക മാധ്യമങ്ങൾ നിരീക്ഷിക്കാൻ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പോലീസ് കമ്മീഷണറേറ്റുകളിലും സോഷ്യൽ മീഡിയ ലാബുകൾ, ശിങ്കാര ചെന്നൈക്കായി 500 കോടി, പ്രകൃതി ദുരന്ത മുന്നറിയിപ്പിനായി പ്രത്യേകം സംവിധാനം എന്നിവയാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ. ബജറ്റവതരണത്തിന് മുമ്പ് പ്രതിപക്ഷ നേതാവിന് പ്രസംഗിക്കാൻ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.