ന്യൂഡെല്‍ഹി.റഷ്യ വിപണിവിലയിൽ കുറഞ്ഞതുകയ്ക്ക് ഇന്ത്യയ്ക്ക് അസംസ്കൃത എണ്ണ നല്കും.മൂന്ന് ബില്ല്യൻ ബാരൽ അസംസ്കൃത എണ്ണയാകും ആദ്യം റഷ്യ ഇന്ത്യയ്ക്ക് നല്കുക.

ഇന്ധനവില ഉയരാതെ നോക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് എണ്ണ വാങ്ങാനുള്ള കേന്ദ്രസർക്കാർ തീരുമാനം. പരസ്പര വിനിമയത്തിന് ഡോളറിന് പകരം രൂപ-റൂബിൾ സംവിധാനവും ഇരു രാജ്യങ്ങളും പരീക്ഷിക്കും.യുദ്ധം ലോകമാസകലം എണ്ണ വിലക്കയറ്റത്തിനുകാരണമാകുമ്പോള്‍ ഇന്ത്യയില്‍ വിലകുറയുമെന്ന നേട്ടമാണുള്ളത്. എന്നാല്‍ സാമ്പത്തികമായി മറ്റ് പല നഷ്ടങ്ങളും ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. അതിനാല്‍തന്നെ എണ്ണ വില ഉയരാതെ നോക്കലാവും ആദ്യം പരീക്ഷിക്കുക.