ന്യൂഡെല്‍ഹി.കോൺഗ്രസ്സിലെ സംഘടനാ പ്രതിസന്ധിയ്ക്ക് പുതിയ മാനം നൽകി ജി-23 നേതാക്കളുടെ വിശാല യോഗം ഇന്ന്. നെഹ്റു കുടുമ്പം കോൺഗ്രസ്സ് നേത്യത്വത്തിൽ നിന്ന് മാറണം എന്ന കപിൽ സിബലിന്റെ ആവശ്യത്തിന് പിന്നാലെ ആണ് ഇന്നത്തെ യോഗം നടക്കുന്നത്. രാജ്യസഭയിലെ അംഗത്വ കാലാവധി അവസാനിയ്ക്കുന്ന സാഹചര്യത്തിൽ കപിൽ സിബലിന്റെ വീട്ടിലാണ് യോഗം. പ്രവർത്തക സമിതിയോഗത്തിന് ശേഷമുള്ള സാഹചര്യം യോഗം വിലയിരുത്തും.

തിരഞ്ഞെടുപ്പ് പരാജയവുമായ് ബന്ധപ്പെട്ട പുന:സംഘടനാ നടപടികൾ സമയബന്ധിതമായ് പൂർത്തിയാക്കും എന്നാണ് സോണിയാ ഗാന്ധി പ്രപർത്തക സമിതി യോഗത്തിന് നൽകിയ ഉറപ്പ്. ഇതിന്റെ ഭാഗമായ് ഇന്നലെ സിദ്ധു ഉൾപ്പടെ അഞ്ച് പി.സി.സി അദ്ധ്യക്ഷന്മാരെ സോണിയാ ഗാന്ധി ചുമതലയിൽ നിന്ന് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ അച്ചടക്ക നടപടികൾ പി.സി.സി അദ്ധ്യക്ഷൻമാർക്ക് എതിരെ മാത്രം പോരെന്നാണ് ജി-23 യുടെ നിലപാട്. ദേശിയ നേത്യത്വത്തിലെ നേതാക്കൾക്ക് എതിരെ നടപടി വേണം എന്നാണ് ജി.23 യുടെ ആവശ്യം. ഇക്കാര്യങ്ങൾ അടക്കം ഇന്നത്തെ യോഗം പരിഗണിയ്ക്കും.