ബംഗളുരു.കർണാടക ഹിജാബ് കേസിൽ, ഹൈക്കോടതിയുടെ വിശാല ബഞ്ച് ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്ഥി അധ്യക്ഷനായ മൂന്നംഗ ബഞ്ച് രാവിലെ 10/30 യ്ക്കാണ് കേസ് . 11 ദിവസത്തെ വാദങ്ങൾക്ക് ശേഷമാണ് കേസ് വിധി പറയാൻ മാറ്റിയത്. ഹിജാബ് ഒഴിച്ചുകൂടാനാകാത്ത മതാചാരമായി കണക്കാക്കാൻ സാധിയ്ക്കില്ലെന്നായിരുന്നു സർക്കാർ വാദം. മൗലീകാവകാശമാണ് ഹിജാബെന്നും കാംപസിനുള്ളിൽ ഇത് ധരിയ്ക്കാൻ അനുമതി വേണമെന്നും ആവശ്യപ്പെട്ട് ഉഡുപ്പി പി യു കോളജിലെ വിദ്യാർത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം ഹിജാബ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് തലസ്ഥാനമടക്കം നിരവധി ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശിവമോഗ, കുടകു, ദാവണഗരെ, ചിത്രദുർഗ ജില്ലകളിൽ നിരോധനാജ്ഞ.പ്രതിഷേധങ്ങൾക്കും, ഒത്തുചേരലുകൾക്കും കർശന വിലക്ക്

ഉഡുപ്പിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി