രാജ്യസഭാ തിരഞ്ഞെടുപ്പ് മാർച്ച്‌ 31ന്; കേരളത്തിൽ മൂന്ന് ഒഴിവുകൾ

Advertisement

ന്യൂഡൽഹി: രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഏപ്രിൽ രണ്ടിന് കാലാവധി തീരുന്ന സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്.

മാർച്ച്‌ 31 ന് തിരഞ്ഞെടുപ്പ് നടക്കും. ഈ മാസം 14 ന് വിജ്ഞാപനം പുറത്തിറങ്ങും.ആറ് സംസ്ഥാനങ്ങളിലെ 13 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് .

കേരളത്തിൽ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളും ഇതിൽ ഉൾപ്പെടും. കേരളത്തിൽ നിന്നുള്ള എ കെ ആന്റണി, എം വി ശ്രേയാംസ്‌കുമാർ , കെ സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്

Advertisement