കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷന് ആധാർകാർഡ് നിർബന്ധമില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ എടുക്കുന്നതിന് രജിസ്‌ട്രേഷൻ സമയത്ത് ആധാർ കാർഡ് നിർബന്ധമല്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എ സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചിൽ വാദം കേൾക്കുന്നതിനിടെയാണ് സർക്കാർ ഇക്കാര്യം പറഞ്ഞത്.

പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, വോട്ടർ ഐഡി, റേഷൻ കാർഡ് തുടങ്ങിയ ഒൻപത് രേഖകളിൽ ഏതെങ്കിലും ഒന്ന് രജിസ്‌ട്രേഷനായി നൽകാമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ചില വാക്‌സിനേഷൻ കേന്ദ്രങ്ങൾ ആധാർ കാർഡിനായി നിർബന്ധം പിടിക്കുന്നുവെന്ന് കാണിച്ച്‌ സമർപ്പിച്ച പൊതുതാത്പര്യഹർജിയാണ് കോടതി പരിഗണിച്ചത്. വിഷയത്തിൽ കോടതി സർക്കാരിനോട് നേരത്തെ പ്രതികരണം തേടിയിരുന്നു. നിലപാട് വ്യക്തമാക്കിയതിനെ തുടർന്ന് പൊതുതാത്പര്യഹർജി കോടതി തീർപ്പാക്കി.

Advertisement