40 കോടി ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്, നിങ്ങളുടെ ബാങ്കിംഗ് സേവനങ്ങൾ ഉടൻ നിർത്തും

Advertisement

രാജ്യം മുഴുവനുമുള്ള ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 2022 മാർച്ച്‌ 31ന് മുമ്പ് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുമെന്ന് എസ്ബിഐ അധികൃതർ അറിയിച്ചു.തടസങ്ങൾ ഇല്ലാതെ ബാങ്കിടപാട് നടത്തുന്നതിന് പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.

കോവിഡ് മഹാമാരി കണക്കിലെടുത്ത് പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി 2021 സെപ്റ്റംബർ 30ൽ നിന്ന് 2022 മാർച്ച്‌ 31 വരെ കേന്ദ്രം നീട്ടി നൽകിയിരുന്നു.മാർച്ച്‌ 31നകം ബന്ധിപ്പിച്ചില്ലെങ്കിൽ ഏപ്രിൽ ഒന്നു മുതൽ പാൻകാർഡ് ഉപയോഗിക്കാനാവില്ല. ഇതോടെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനാകാതെ വരും. മാത്രമല്ല, ഇൻകംടാക്‌സ് ആക്ടിലെ സെക്ഷൻ 271ബി പ്രകാരം 10,000 രൂപ പിഴ ഈടാക്കാനും സാദ്ധ്യതയുണ്ട്.

Advertisement