രാജ്യത്ത്​ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു; മരണം അഞ്ചുലക്ഷം കടന്നു

Advertisement

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മുൻ ദിവസങ്ങളെ അപേക്ഷിച്ച കുറഞ്ഞ നിരക്കിൽ. 1,49,394 പേർക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞദിവസത്തെ അപേക്ഷിച്ച്‌ പുതിയ കേസുകളിൽ 13 ശതമാനം കുറവ് രേഖപ്പെടുത്തി.

രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് 10ൽ താഴെ​െയത്തിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 9.27 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.

24 മണിക്കൂറിനിടെ 1072 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ ജീവൻ നഷ്ടമായവരുടെ എണ്ണം അഞ്ചുലക്ഷം കടന്നു. 5,000,55 ആണ് ​കോവിഡ് ബാധിച്ച്‌ ഇതുവരെ മരിച്ചവരുടെ എണ്ണം.

14,35,569 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 168.47 കോടി ഡോസ് വാക്സിൻ ഇതുവരെ വിതരണം ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കേരളത്തിലും മഹാരാഷ്​ട്രയിലുമാണ് കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ. കേരളത്തിൽ കഴിഞ്ഞദിവസം 51,887 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 24 മരണങ്ങളും കോവിഡ് മൂലമാ​െണന്ന് സ്ഥിരീകരിച്ചു.

Advertisement