ന്യൂഡൽഹി: പരമോന്നത സിവിലിയൻ ബഹുമതിയായ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മുൻ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകും.

ഗുലാം നബി ആസാദ്, ബുദ്ധദേബ് ഭട്ടാചാര്യ എന്നിവർ പത്മഭൂഷണിന് അർഹരായി. യു പി മുൻ മുഖ്യമന്ത്രി കല്യാൺ സിംഗിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകും. ഒളിമ്ബിക്‌സ് സ്വർണ മെഡൽ ജോതാവ് നീരജ് ചോപ്രക്ക് പത്മശ്രീ ലഭിച്ചു.

നാല് മലയാളികളും പത്മശ്രീ ബഹുമതി നേടി. മലപ്പുറത്തെ പ്രമുഖ സാമൂഹിക പ്രവർത്തക കെ ബി റാബിയ, കവി പി നാരായണക്കുറുപ്പ്, ഡോ. ശോശാമ്മ ഐപ്പ്, ശങ്കരനാരായണ മേനോൻ ചൂണ്ടയിൽ (കളരി) എന്നിവർക്കാണ് ലഭിച്ചത്. സാഹിത്യത്തിനും വിദ്യാഭ്യാസത്തിനും നൽകിയ സമഗ്ര സംഭാവനകൾക്കാണ് പി നാരായണക്കുറുപ്പിന് പത്മശ്രീ ലഭിച്ചത്. കായിക മേഖലയിലെ സംഭാവനകൾക്കാണ് ശങ്കരനാരായണ മേനോന് പുരസ്‌കാരം.