ന്യൂഡെല്‍ഹി.നാഷണൽ ഡിഫൻസ് അക്കാദമിയിൽ വനിതാ കേഡറ്റുകളെ ഉൾപ്പെടുത്തുമെന്നും ഈ വർഷം മുതൽ ആർമി പൈലറ്റുമാരായി വനിതകളെ നിയമിക്കുമെന്നും കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ. കരസേന ദിന ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു കരസേന മേധാവി.
വനിതകൾക്ക് തുല്യ അവസരം നൽകുന്നതിന് ആർമി സുപ്രധാന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇപ്പോൾ വനിതകൾക്ക് ഉയർന്ന പദവിയിൽ വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ അവസരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.