ഉത്തർപ്രദേശ്:യുപിയിൽ തെരഞ്ഞെടുപ്പിൽ വിശാല സഖ്യത്തിനുള്ള അഖിലേഷ് യാദവിന്റെ നീക്കത്തിന് തിരിച്ചടി. ഭീം ആർമി, സമാജ് വാദി പാർട്ടി സഖ്യനീക്കം പാളി. സീറ്റ് വിഭജന തർക്കത്തെ തുടർന്നാണ് സഖ്യനീക്കം പാളിയത്. പത്ത് സീറ്റുകളാണ് ഭീം ആർമി ആവശ്യപ്പെട്ടത്. എന്നാൽ മൂന്ന് സീറ്റ് നൽകാമെന്ന് സമാജ് വാദി പറഞ്ഞത് ചന്ദ്രശേഖർ ആസാദ് തള്ളുകയായിരുന്നു
ബിജെപിയെ പ്രതിരോധിക്കാൻ എസ് പി, ബിഎസ്പി, പാർട്ടികളുമായി സഖ്യത്തിന് ശ്രമിച്ചതായി ചന്ദ്രശേഖർ ആസാദ് വിശദീകരിച്ചു. അഖിലേഷ് യാദവിനെ കാണാൻ രണ്ട് ദിവസം താൻ ലക്‌നൗവിലുണ്ടായിരുന്നു. എന്നാൽ തന്നെ വിളിക്കാതെ അദ്ദേഹം അപമാനിച്ചു. അഖിലേഷിന് ദളിത് വിഭാഗത്തെ ആവശ്യമില്ല. അഖിലേഷും ബിജെപിയും ഒരുപോലെയാണെന്നും ചന്ദ്രശേഖർ ആസാദ് കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here