ന്യൂഡെല്‍ഹി: ചൈനയുമായി സംഘർഷ സാഹചര്യം നിലനിൽക്കുന്നുവെന്ന് കരസേന മേധാവി ജനറൽ എം എം നരവനെ പറഞ്ഞു.ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാനാണ് ശ്രമം. ഭീകരരെ ഇന്ത്യയിലേക്ക് കടത്താൻ പാകിസ്ഥാൻ ശ്രമം തുടരുന്നതായും സേനാ മേധാവി പറഞ്ഞു. കരസേനാ ദിനാലോഷ ത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ കരസേനയാണ് ഇന്ത്യന്‍ കരസേന. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയർപ്പിച്ച വീര സൈനികർക്ക് ആദരവ അർപ്പിച്ചു കൊണ്ട് കോവിഡ് വെല്ലുവിളികൾക്കിടയിലും രാജ്യം ഇന്ന് വിപുലമായ് കരസേനാ ദിനം ആഘോഷിക്കുകയാണ്. സൈനികരുടെ പോരാട്ടവീര്യത്തേയും ത്യാഗത്തേയും ഓർമ്മപ്പെടുത്തുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക തലവനായി ജനറല്‍ കെ എം കരിയപ്പ സ്ഥാനമേറ്റതിന്റെ ഓർമ്മ പുതുക്കുന്നതിന്റെ ഭാഗമായാണ് ജനുവരി 15 കരസേനാ ദിനമായി ആചരിക്കുന്നത്. ദേശീയ യുദ്ധസ്മാരകത്തിൽ സൈനിക മേധാവി പുഷ്പചക്രം അർപ്പിച്ചതൊടെ ആണ് ആഘോഷങ്ങൾ ആരംഭിച്ചത്. തുടർന്ന് കെഎം കരിയപ്പ പരേഡ് ഗ്രൗണ്ടില്‍ നടന്ന പരേഡിൽ സൈനികമേധാവി ജനറല്‍ എംഎം നരവനെ പതാക ഉയർത്തിഅഭിവാദ്യം സ്വീകരിച്ചു. പരം വീർ ചക്ര, അശോക് ചക്ര ജേതാക്കളും പരേഡിൽ അണിനിരന്നു. കരസേനാ ദിനത്തിന്റെ ഭാഗമായ് നടക്കുന്ന പരേഡിൽ ഇത്തവണ BLT T-72 ‘Bharat Rakshak’ ടാങ്ക് 155mm Soltum Gun , BrahMos Missiles മുതലായവ അടക്കം അണിനിരന്നു. പ്രശസ്ത സേവനത്തിനും ധീരതയ്ക്കും ഉള്ള അവാർഡുകളും ചടങ്ങിൽ വച്ച് സമ്മാനിച്ചു.