ന്യൂഡെല്‍ഹി. പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള നിർദ്ദേശങ്ങൾ തേടിയുള്ള ആഹ്വാനത്തിന് ജനങ്ങളിൽ നിന്നും മികച്ച പ്രതികരണം ലഭിക്കുന്നതായി ആം ആദ്മി പാർട്ടി.. ആദ്യ നാല് മണിക്കൂറുകളിൽ 2.8 ലക്ഷം പ്രതികരണങ്ങളാണ് ആം ആദ്മി പാർട്ടിക്ക് ലഭിച്ചത്.. ജനുവരി 17 വൈകീട്ട് അഞ്ച് മണിവരെയാണ് ജനങൾക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ അവസരമുള്ളത്.

.മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഭഗവന്ത് മന്നിന്റെ പേർ മുന്നോട്ടു വച്ചു കൊണ്ടാണ് അരവിന്ദ് കേജ്രിവാൾ ജനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ തേടിയത്..സ്വാതന്ത്ര്യം ലഭിച്ച ശേഷം ആദ്യമായാണ് ഒരു പാർട്ടി മുഖ്യമന്ത്രി സ്ഥാനാർഥി
യെ തെരഞ്ഞെടുക്കാൻ ജനങ്ങളിൽ നിന്നും അഭിപ്രായം തേടുന്നതെന്നും കേജ്രിവാൾ പറഞ്ഞു.