ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണഡൽഹി റിപബ്ലിക് ദിന പരേഡിൽ 24,000 പേർക്ക് മാത്രം അനുമതി.24,000 പേരിൽ മുതിർന്ന ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ, കുട്ടികൾ, എൻസിസി കാഡറ്റുകൾ, അംബാസിഡർമാർ, രാഷ്ട്രീയനേതാക്കൾ എന്നിവർ ഉൾപ്പെടും.

കഴിഞ്ഞ വർഷം നടന്ന റിപബ്ലിക് ദിന പരേഡിൽ വിദേശപ്രതിനിധികളാരും പങ്കെടുത്തിരുന്നില്ല. 55 വർഷത്തിനിടയിൽ വിദേശപ്രതിനിധികാളില്ലാതെ റിപ്പബ്ലിക് ദിനാഘോഷം നടന്നത് ഇതാദ്യമാണ്.

ഇത്തവണ അഞ്ച് സെൻട്രൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കാൻ സാധ്യതയുണ്ട്. കസാകിസ്താൻ, ഉസ്ബക്കിസ്താൻ, കിർഗിസ്താൻ, തുർക്കിമിനിസ്താൻ, കിർഗിസ്താൻ തുടങ്ങി അഞ്ച് രാജ്യങ്ങളുടെ പ്രസിഡന്റുമാർ പങ്കെടുക്കുമെന്നാണ് കരുതുന്നതെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.