ന്യൂഡെല്‍ഹി.ഇന്ന് കരസേനാ ദിനം. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ കരസേനയാണ് ഇന്ത്യന്‍ കരസേന.കോവിഡ് വെല്ലുവിളികൾക്കിടയിലും രാജ്യം ഇന്ന് വിപുലമായ് കരസേനാ ദിനം. ആഘോഷിയ്ക്കും.. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്പ്പിവച്ച വീര സൈനികര്ക്ക് ആദരവര്പ്പി്ക്കുന്ന ദിനം. സൈനികരുടെ പോരാട്ടവീര്യത്തേയും ത്യാഗത്തേയും ഓര്മ്മിപ്പെടുത്തുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക തലവനായി ജനറല്‍ കെ എം കരിയപ്പ സ്ഥാനമേറ്റതിന്റെ ഓര്മ്മൈ പുതുക്കുന്നതിന്റെ ഭാഗമായാണ് ജനുവരി 15 കരസേനാ ദിനമായി ആചരിക്കുന്നത്. ദേശീയ യുദ്ധസ്മാരകത്തിൽ സൈനിക മേധാവി പുഷ്പചക്രം അർപ്പിയ്ക്കുന്നതൊടെ ആണ് ആഘോഷങ്ങൾ ആരംഭിക്കുക. തുടർന്ന് രാവിലെ 10 മണിയ്ക്ക് കെഎം കരിയപ്പ പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന പരേഡിൽ സൈനികമേധാവി ജനറല്‍ എംഎം നരവനെ പതാക ഉയർത്തിഅഭിവാദ്യം സ്വീകരിയ്ക്കും. പരം വീർ ചക്ര, അശോക് ചക്ര ജേതാക്കളും പരേഡിൽ അണിനിരക്കും. കരസേനാ ദിനത്തിന്റെ ഭാഗമായ് നടക്കുന്ന പരേഡിൽ ഇത്തവണ BLT T-72 ‘Bharat Rakshak’ ടാങ്ക് 155mm Soltum Gun , BrahMos Missiles മുതലായവ അടക്കം അണിനിരക്കും. പ്രശസ്ത സേവനത്തിനും ധീരതയ്ക്കും ഉള്ള അവാർഡുകളും ചടങ്ങിൽ വച്ച് സമ്മാനിയ്ക്കും. കരസേനാ ദിനത്തിന്റെ ഭാഗമായ് രാഷ്ട്രപതിയും പ്രധാനമന്ത്രിയും എല്ലാ സൈനികർക്കും ആശംസകൾ നേർന്നു.